മലങ്കര സഭയുടെ നിയുക്ത മെത്രാപ്പോലീത്തായും കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി വികാരിയുമായ അഡ്വ.തോമസ് പോള്‍ റമ്പാച്ചനെ കുന്നംകുളം ഓര്‍ത്തഡോക്സ് മര്‍ച്ചന്റ് അസോസിയേഷന് ആദരിച്ചു. പഴഞ്ഞി കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് കുന്നംകുളം ഓര്‍ത്തഡോക്സ് മര്‍ച്ചന്റ് അസോസിയേഷന് എന്ന ‘കോമയിലെ’ അംഗങ്ങള്‍ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഏറ്റവും അധികം വോട്ടുകള്‍ നേടി തെരഞ്ഞെടുക്കപ്പെട്ട റമ്പാച്ചനെ ആദരിച്ചത്. ചടങ്ങില്‍ പഴഞ്ഞി കത്തീഡ്രല്‍ വികാരി ഫാ. ജിസ് ജോണ്സണ് വിശിഷ്ടാതിഥിയായിരുന്നു. കോമ സെക്രട്ടറി ജിന്നി കുരുവിള, സജി.സി.പുലിക്കോട്ടില്‍ എന്നിവര്‍ ചേര്‍ന്ന് റമ്പാച്ചനെ പൊന്നാടയണയിച്ച് ആദരിച്ചു. പഴഞ്ഞി കത്തീഡ്രല്‍ കൈസ്ഥാനി ജെയ്സണ്‍ ചീരന്‍ , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ദില്ജോ ഡേവിസ്, അഡ്വക്കേറ്റ് ഗില്‍ബര്‍ട്ട് ചീരന്‍, ഡേവിസ് പുലിക്കോട്ടില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തനിക്ക് നല്കിയ സ്നേഹാദരവുകള്‍ക്ക് റമ്പാച്ചന് നന്ദി പറഞ്ഞു.



