പഴഞ്ഞി ക്രസന്റ് ഓഡിറ്റോറിയത്തില്‍ തയ്യാറാക്കിയ സി.സി തങ്കമണി ആന്‍ഡ് ബാബു പുലിക്കോട്ടില്‍ നഗറില്‍ വില്ലേജ് പ്രസിഡന്റ് എ.എ. മണികണ്ഠന് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനം
കെ.എസ്.കെ.ടി.യു. കുന്നംകുളം ഏരിയ പ്രസിഡന്റ് എം.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. മണികണ്ഠന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പി.സുരേഷ് കുമാര്‍ രക്തസാക്ഷി പ്രമേയവും, ഷൈലജ അരുണ്‍ദാസ് അനുശോചന പ്രമേയവും, വില്ലേജ് സെക്രട്ടറി കെ.കെ. സുനില്‍കുമാര്‍ വാര്‍ഷികാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കര്‍ഷകസംഘം ജില്ലാ ജോയിന്‍ സെക്രട്ടറി എം.എന്‍.സത്യന് കര്‍ഷക തൊഴിലാളികളെയും മുതിര്‍ന്ന കര്‍ഷകരെയും ചടങ്ങില്‍ ആദരിച്ചു. ഏരിയ സെക്രട്ടറി എം പി പ്രവീണ്‍, ജില്ലാ കമ്മിറ്റി അംഗം ഓമന ബാബു, നേതാക്കളായ എന്‍ കെ ഹരിദാസന്, സന്തോഷ് കൊളത്തേരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പുതിയ ഭാരവാഹികളായി കെ സുനില്‍കുമാര്‍ പ്രസിഡണ്ട്, ബിസി സുരേഷ് കുമാര്‍ സെക്രട്ടറി എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സമ്മേളനത്തിന് കെ.ആര്. ബിനോഷ് സ്വാഗതവും, പി. സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.



