വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തളി ഡിവിഷന് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി രവീന്ദ്രന് തിച്ചൂര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എ. അന്‍സാര്‍ അഹമ്മദിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.കോണ്‍ഗ്രസ് വള്ളത്തോള്‍ നഗര്‍ ബ്ലോക്ക് പ്രസിഡണ്ട് പി.ഐ. ഷാനവാസ്,മുസ്ലിം ലീഗ് ജില്ലാവൈസ് പ്രസിഡണ്ട് പി.എം. അമീര്‍, കുഞ്ഞിക്കോയ തങ്ങള്‍, നാരായണന് കുട്ടി, ജോണി മണിച്ചിറ,എ.എ. മുസ്തഫ, എം. കെ.ജോസ്,ചന്ദ്രപ്രകാശ് ഇടമന, കെ.എം.ഹനീഫ,എം.വീരചന്ദ്രന്‍, പി.വി. വാപ്പുട്ടി എന്നിവരും ജനപ്രതിനിധികളും സന്നിഹിതരായി.



