4ാമത് കേരള സ്റ്റേറ്റ് നോര്‍ത്ത് സോണ്‍ ഓപ്പണ്‍ കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം കൊയ്ത് അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ടീം. കേരള സ്റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി. എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നോര്‍ത്ത് സോണ്‍ ഓപ്പണ്‍ കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ടീം ചരിത്ര നേട്ടം കരസ്ഥമാക്കിയത് . 75 വിദ്യാലയങ്ങളില്‍ നിന്നും 1600-ല്‍ പരം കുട്ടി താരങ്ങള്‍ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം. ടീം എ ബോയ്‌സ് വിഭാഗത്തിലും ടീം ബി ഗേള്‍സ് വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി കരസ്ഥമാക്കിയതോടൊപ്പം, ലെവല്‍ 2 ബോയ്‌സ് ചാമ്പ്യന്‍ഷിപ്പും ലെവല്‍ 2 ഗേള്‍സ് ചാമ്പ്യന്‍ഷിപ്പും അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍ സ്വന്തമാക്കി.വിജയികളായ വിദ്യാര്‍ത്ഥികളെയും മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ഗഫൂര്‍ നാലകത്ത് , അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. കെ. എസ്. ഹരിദയാല്‍, മാനേജ്‌മെന്റ് ചെയര്‍മാന്‍ അലി പഷ്‌നത്തായില്‍, വൈസ് ചെയര്‍മാന്‍ ഹനീഫ,
അബ്ദുല്‍ റഹിമാന്‍ കുന്നുകാട്ടില്‍, . അബ്ദുല്‍ റഹിമാന്‍ മുണ്ടറയില്‍ എന്നിവര്‍ സംസാരിച്ചു.



