32.7 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam തൃശൂര്‍ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് അത്‌ലറ്റിക് മീറ്റിന് തുടക്കം

തൃശൂര്‍ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് അത്‌ലറ്റിക് മീറ്റിന് തുടക്കം

10

തൃശൂര്‍ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് അത്‌ലറ്റിക് മീറ്റിന് ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി.ഗുഡ് ഷെപ്പേര്‍ഡ് സിഎംഐ സ്‌കൂള്‍ ആതിഥേയരാകുന്ന മേള സെപ്തംബര്‍ 10, 11, 12 തീയതികളിലായാണ് മീറ്റ് നടക്കുക. 3000 മീറ്റര്‍ വോ ഓട്ട മത്സരത്തോടെയാണ് മീറ്റ് ആരംഭിച്ചത്. അണ്ടര്‍ -19 17, 14, 12 , വിഭാഗങ്ങളിലായി 3000, 800,100 മീറ്റര്‍ ഓട്ടം, ഷോട്ട് പുട്ട് , ട്രിപ്പിള്‍ ഇംപ്, ജാവലിന്‍ ത്രോ, ഹൈ ജംപ് , 4ഃ 100 മീറ്റര്‍ റിലേ എന്നി മത്സരങ്ങള്‍ നടക്കും.57 സ്‌കൂളുകളില്‍ നിന്നായി 1500 പ്രതിഭകളുടെ പങ്കാളിത്തം കായിക മേളയിലുണ്ടാകും. നാല് കാറ്റഗറികളിലായി 44 ഇനങ്ങളിലാണ് മത്സങ്ങള്‍ നടക്കുക. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഗുഡ് ഷെപ്പേര്‍ഡ് സിഎംഐ സ്‌കൂള്‍ മേളയുടെ ആതിഥേയരാകുന്നത്. 11-ാം തിയതി രാവിലെ 9:30 ന് എ സി മൊയ്തീന്‍ എംഎല്‍എ മീറ്റ് ഉദ്ഘാടനം ചെയ്യും. പതാക ഉയര്‍ത്തല്‍, ഒളിമ്പിക് ദീപശിഖാ പ്രയാണം, ഒളിമ്പിക് പ്രതിജ്ഞ എന്നിവ ഉണ്ടായിരിക്കും. ത്രോ, ജംപ്, ട്രാക്ക് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ADVERTISEMENT
error: Content is protected !!