30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam ‘നവമണലൂർ കാർബൺ ന്യൂട്രൽ മണലൂർ’; എം.എൽ.എ ഫണ്ടിൽ പദ്ധതികൾക്ക് രൂപം നൽകി

‘നവമണലൂർ കാർബൺ ന്യൂട്രൽ മണലൂർ’; എം.എൽ.എ ഫണ്ടിൽ പദ്ധതികൾക്ക് രൂപം നൽകി

10

നവമണലൂര്‍ കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ പദ്ധതിയുടെ ഭാഗമായി എംഎല്‍എ യുടെ ഫണ്ടുകള്‍ ഉപയോഗിച്ച് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കി.മണ്ഡലത്തിലെ 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമീണ റോഡുകള്‍ക്ക് 35 ലക്ഷം രൂപ വീതം 3.5 കോടി രൂപ ആദ്യഘട്ടമായി അനുവദിക്കും.ആദ്യത്തെ റോഡായി മണലൂര്‍ ഗ്രാമപഞ്ചായത്തിലെ കാഞ്ഞാണി ജംഗ്ഷനിലെ തിരക്ക് കുറയ്ക്കുന്നതിനായി കാഞ്ഞാണി റിംങ്ങ് റോഡിന് 35 ലക്ഷം രൂപ അനുവദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ പരിപാടിയിലൂടെ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്കും ലാപ്‌ടോപ്പും, എല്‍.സി.ഡി പ്രൊജക്ടറും നല്‍കും. എല്ലാ ഹയര്‍സെക്കണ്ടറി സ്‌കൂളിലും സോളാര്‍ പാനല്‍ സംവിധാനം സ്ഥാപിച്ച് ഗ്രീന്‍ എനര്‍ജി വിദ്യാലയങ്ങളായി മാറ്റും. .എല്ലാ ഹൈസ്‌കൂളുകളിലും, ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും റോബോട്ടിക് ലാബ് ആരംഭിക്കും.മണ്ഡലത്തിലെ 264 അങ്കണവാടികളും സ്മാര്‍ട്ടാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും. അങ്കണവാടി മുതല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വരെയുള്ള 400 സ്ഥാപനങ്ങളില്‍ കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ പ്രോട്ടോകോള്‍ നടപ്പാക്കും.നവമ സാഹിത്യോത്സവത്തിന്റെ തുടര്‍ച്ചയായി കണ്ടശംകടവ് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സര്‍ഗ്ഗ പോഷണ അക്കാദമി സ്ഥാപിക്കും.പുതിയ തലമുറയുടെ സര്‍ഗ്ഗ കായിക ബൗദ്ധികശേഷി പോഷിപ്പിക്കുന്ന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠനത്തിനുള്ള സൗകര്യമൊരുക്കും. എല്ലാ ക്യാമ്പസുകളിലും മാലിന്യനിര്‍മാര്‍ജ്ജന പദ്ധതികളും, ജൈവ പച്ചക്കറി കൃഷി പദ്ധതികളും നടപ്പാക്കി
മാതൃകയാക്കും. മണ്ഡലത്തിലെ സ്‌കൂളുകളെ ലഹരി മുക്ത ക്യാമ്പസുകള്‍ ആക്കി മാറ്റുന്നതിനുള്ള മാതൃക പദ്ധതി നടപ്പാക്കും. ആരോഗ്യം, കൃഷി കുടിവെള്ളം മേഖലകളിലേക്ക് വിശദമായ പ്രോജക്ട് തയ്യാറാക്കി നടപ്പിലാക്കുന്നതിനും തീരുമാനിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പ്രൊഫ.സി രവീന്ദ്രനാഥ് എം.എല്‍.എ പദ്ധതികള്‍ വിശദീകരിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമന്റ് ഫ്രാന്‍സിസ് അധ്യക്ഷനായി
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതിലക്ഷ്മി വസന്തന്‍, ജില്ലാ പഞ്ചായത്ത് അംഗം രാഗേഷ് കണിയാപറമ്പില്‍ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ആന്റോ ലിജോ, മിനി മോഹന്‍ദാസ്, ഗ്രേസി ജേക്കബ്,കെ.യു. സരിത, സിനി പ്രസാദ്, സിജി മോഹന്‍ദാസ്, ഐ .എന്‍ സുധീഷ്, കൃഷി അസി. ഡയറക്ടര്‍ ബെറ്റ്‌സി മരിയ ജോണ്‍, മുല്ലശ്ശേരി ബ്ലോക്ക് കമ്മിറ്റി ചെയര്‍മാന്‍ എം. കെ അനില്‍കുമാര്‍, ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!