27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

 

മരത്തംകോട് ഗാന്ധി നഗര്‍ കിടങ്ങൂര്‍ ചിറ്റലപ്പിള്ളി വീട്ടില്‍ ബാബു (68) വാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് എരുമപ്പെട്ടി കരിയന്നൂര്‍ പാടശേഖരത്തിന് സമീപം റോഡില്‍ സ്‌കൂട്ടറില്‍ നിന്ന് വീണ് അബോധാവസ്ഥയില്‍ കിടക്കുന്ന തരത്തില്‍ ബാബുവിനെ കണ്ടത്. എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കം സെന്ററില്‍ വ്യാപാര സ്ഥാപനം നടത്തുന്ന ഇയാള്‍ കടയടച്ച് രാത്രി 12 മണിക്ക് ശേഷമാണ് എന്നും വീട്ടിലേക്ക് പോകാറുള്ളത്. മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു ബാബു റോഡരുകില്‍ കിടന്നിരുന്നത്. രക്ത സമ്മര്‍ദ്ദം കൂടി വീണതാണോയെന്നും മറ്റേതേങ്കിലും വാഹനം ഇടിച്ചിട്ട് പോയതാണോയെന്നും വ്യക്തമല്ല. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. അല്‍ഫോണ്‍സാ ഭാര്യയും , മക്കള്‍ ആല്‍ബര്‍ട്ട്, മരിയ എന്നിവര്‍ മക്കളുമാണ്. ശവസംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് നടക്കും.

ADVERTISEMENT
error: Content is protected !!