32.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery ‘നവമ സാഹിത്യോത്സവം’ ശനി, ഞായർ ദിവസങ്ങളിൽ മുല്ലശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

‘നവമ സാഹിത്യോത്സവം’ ശനി, ഞായർ ദിവസങ്ങളിൽ മുല്ലശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

0

നവ മണലൂര്‍ പദ്ധതിയുടെ ഭാഗമായി സി രവീന്ദ്രനാഥ് എംഎല്‍എ ആവിഷ്‌കരിച്ച നവമ സാഹിത്യോത്സവം ശനി, ഞായര്‍ ദിവസങ്ങളിലായി മുല്ലശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. സാഹിത്യത്തില്‍ ആത്മ വിശ്വാസവും ആവേശവുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി രചനാശില്‍പ്പശാല സംഘടിപ്പിക്കുന്നത്.മണലൂര്‍ മണ്ഡലത്തിലെ 10 പഞ്ചായത്തുകളില്‍ ആഗസ്തില്‍ നടത്തിയ പ്രാഥമിക റൗണ്ട് സാഹിത്യോത്സവങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 150 പ്രതിഭകളാണ് നവമ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുക.
സാഹിത്യോത്സവത്തിന്റെ വിളംബര ഘോഷയാത്ര വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് വാദ്യമേളങ്ങളോടെ മുല്ലശേരിയില്‍ നടത്തും.ശനി രാവിലെ 11ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. സി രവീന്ദ്രനാഥ് എം.എല്‍.എ നവമണലൂര്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കും. മുല്ലശേരി പഞ്ചായത്ത് പ്രസിഡണ്ട് മിനി മോഹന്‍ദാസ് അധ്യക്ഷയാകും.ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായു ള്ള കവിതാരചന, കഥാരചന,
പുസ്തകാസ്വാദനം എന്നിവ നടക്കും. പകല്‍ മൂന്നിന് നടക്കുന്ന വിദ്യാര്‍ഥി പ്രതിഭകളുടെയും നവമ ഫാക്കല്‍റ്റി അംഗങ്ങളുടെയും ഒത്തുചേരല്‍ കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.ഞായര്‍ രാവിലെ 9.30ന് നടക്കുന്ന എഴുത്തറിവ് പരിപാടി യില്‍ പി എന്‍ ഗോപീകൃഷ്ണന്‍, പി എം നാരായണന്‍, ബിലു പത്മിനി നാരായണന്‍, ടി എ ഇക്ബാല്‍, യു കെ സുരേഷ് കുമാര്‍ തുടങ്ങിയവര്‍
പങ്കെടുക്കും.സമാപന സമ്മേളനം ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യും. സുരേന്ദ്രന്‍ മങ്ങാട്ട് വിദ്യാര്‍ഥികളെ ആദരിക്കും. സി രവീന്ദ്രനാഥ് എംഎല്‍എ സാഹിത്യോത്സവ സന്ദേശം നല്‍കും. രണ്ടു ദിവസവും പുസ്തകോത്സവമുണ്ടാകും. നൂറോളം വരുന്ന എഴുത്തുകാരും അധ്യാപകരും വിദ്യാര്‍ഥികളുമായി സംവദിക്കും.തദ്ദേശ സ്ഥാപനങ്ങളെയും ഗ്രാമീണ വായനശാലകളെ യും പൊതുവിദ്യാലയങ്ങളെ യും സഹകരണ സ്ഥാപനങ്ങളെയും കലാസാഹിത്യ സാംസ്‌കാരിക സംഘടനകളെയും ഏകോപിപ്പിച്ചാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.

ADVERTISEMENT
error: Content is protected !!