31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam സ്വകാര്യ ബസിന് പുറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 25 പേര്‍ക്ക് പരിക്ക്

സ്വകാര്യ ബസിന് പുറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 25 പേര്‍ക്ക് പരിക്ക്

0

 

കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 25 പേര്‍ക്ക് പരിക്ക്. ഗുരുവായൂര്‍ റോഡില്‍ പഴയ കോടതി സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. ഇന്ന് രാവിലെ 8.15 നാണ് അപകടം സംഭവിച്ചത്. ഗുരുവായൂര്‍ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന, കുന്നംകുളം – ചാവക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സഞ്ചാരി എന്ന സ്വകാര്യ ബസിന് പുറകിലാണ് എറണാകുളം – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ചത്. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.

ADVERTISEMENT
error: Content is protected !!