29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Chavakkad ജീപ്പിലെത്തിയ സംഘം എം.എസ്.എഫ് നേതാവിനെ റോഡിലിട്ട് മര്‍ദ്ധിച്ചു

ജീപ്പിലെത്തിയ സംഘം എം.എസ്.എഫ് നേതാവിനെ റോഡിലിട്ട് മര്‍ദ്ധിച്ചു

16

ചാവക്കാട്, എം.എസ്.എഫ്. വിദ്യാര്‍ത്ഥി നേതാവിനെ ജീപ്പിലെത്തിയ സംഘം റോഡിലിട്ട് മര്‍ദ്ധിച്ചു. യുവാക്കളടങ്ങുന്ന സംഘം ഭീഷണിപ്പെടുത്തി ബലമായ് ജീപ്പില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമം നടത്തിയെന്ന് പരാതി. കടപ്പുറം അഞ്ചങ്ങാടി സ്വദേശി ഷനാഹ് ഷറഫുദീന്‍ (21) നെയാണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ചാവക്കാട് പാലയുര്‍ പള്ളി പരിസരം റോഡിലൂടെ നടന്ന് പോന്നതിനിടെ ജീപ്പിലെത്തിയ സംഘം ആക്രമിച്ചത്. ജീപ്പ് ഓടിച്ച് യുവാവിന്റെ മേല്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും ഒഴിഞ്ഞ് മാറി രക്ഷപ്പെടുകയായിരുന്നുവെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. മുഖത്ത് അടിക്കുകയും പിന്നിട് ശരീരം മുഴുവന്‍ മര്‍ദ്ദിച്ചവശനാക്കിയെന്നും, ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയെന്നും, ആക്രമിച്ച സംഘം മദ്യലഹരിയിലായിരുന്നെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷറഫൂദ്ദീന്‍ പറഞ്ഞു. ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!