കാട്ടകാമ്പാല്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂര്‍ ഐ വിഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ ചിറക്കല്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം, പുന്നയൂര്‍ക്കുളം ഖണ്ട് മാന്യസംഘചാലക് പി.എന്‍ മുരളീധരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സേവാഭാരതി കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഭരതന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ വിഭാഗ് സേവാ പ്രമുഖ് ടി.വി ഷാജി, സേവാഭാരതി പോര്‍ക്കുളം രക്ഷാധികാരി മനോജ് കുമാര്‍ കരുമത്തില്‍, മെഡിക്കല്‍ സെന്റര്‍ ഉടമ അനില്‍കുമാര്‍ കണ്ടംമ്പുള്ളി, ഡോക്ടര്‍ രവി എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് സേവാഭാരതി കാട്ടകാമ്പാല്‍ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി എം.ജി സുഗതന്‍ സ്വാഗതവും, കെ.കെ പ്രതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന നേത്ര പരിശോധനക്ക് ഐ വിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി. നിരവധിപേര്‍ പങ്കെടുത്ത ക്യാമ്പില്‍ കമ്പ്യൂട്ടറൈസ്ഡ് കണ്ണു പരിശോധനയും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തിമര ശാസ്ത്രക്രിയക്ക് സൗകര്യം ഒരുക്കി കൊടുക്കുവാനും, കണ്ണടകള്‍ ടെസ്റ്റ് ചെയ്തു ഓര്‍ഡര്‍ കൊടുക്കുവാനും പങ്കെടുത്തവര്‍ക്ക് അവസരം നല്‍കി.



