32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu അന്‍സാര്‍ മ്യൂസിക് ക്യാമ്പസിന് തുടക്കം

അന്‍സാര്‍ മ്യൂസിക് ക്യാമ്പസിന് തുടക്കം

11

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ അന്‍സാര്‍ മ്യൂസിക് ക്യാമ്പസിന് തുടക്കമായി. സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് മ്യൂസിക് ക്യാമ്പസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ സാജിത റസാഖ് അധ്യക്ഷത വഹിച്ചു. ശനിയാഴ്ച രാവിലെ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് സംഗീതസാന്ദ്രമായി. സംഗീത അധ്യാപകരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഇന്‍സ്ട്രുമെന്റെല്‍ മ്യൂസിക് ഫ്യൂഷന്‍ ചടങ്ങിന് മാറ്റുകൂട്ടി. ഫരീത ഇ മുഹമ്മദ്, എം എം ഷബിത, സലീന കാദര്‍, ബബിത ഉണ്ണികൃഷ്ണന്‍, ടി പി അസീസ്, ആര്‍ടിസ്റ്റ് ഡയറക്ടര്‍ വീണ മുരുകന്‍, എ ആര്‍ ഗ്രിഗ്രറി, വി ടി ഇക്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഗീതലോകത്തേക്ക് കടന്നുവരുന്ന കുട്ടികള്‍ക്ക് പ്രൊഫഷണല്‍ പരിശീലനം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മ്യൂസിക് ക്യാമ്പ് കോര്‍ഡിനേറ്റര്‍ ടി.പി. അസീസ് പറഞ്ഞു.

 

 

ADVERTISEMENT
error: Content is protected !!