30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam സുന്നികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം എ. നജീബ് മൗലവി

സുന്നികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം എ. നജീബ് മൗലവി

5

 

മുസ്ലിം സമുദായം നേരിടുന്ന പൊതുവിഷയങ്ങളിലും ആദര്‍ശപരമായ നിലനില്‍പ്പിലും സുന്നികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ. നജീബ് മൗലവി ആഹ്വാനം ചെയ്തു. കേരള സുന്നി ജമാഅത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കാമ്പയിന്റെ സമാപന സമ്മേളനം തൊഴിയൂരില്‍, ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മാനവികത: തിരുനബിയാണ് മാനദണ്ഡം’ എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ആചരിച്ചുവന്ന മീലാദ് കാമ്പയിന്റെ ഭാഗമായാണ് സമാപന സമ്മേളനം ഒരുക്കിയത്. ഡോ.കെ.വി സൈദ് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എ.എന്‍.സിറാജുദ്ദീന്‍ മൗലവി, ഒടിയപാറ അശ്‌റഫ് ബാഖവി, ഇ.പി. അശ്‌റഫ് ബാഖവി, യു. ജഅഫറലി മുഈനി, ഹുസൈന്‍ അന്‍വരി, ഡോ. സത്താര്‍ ഹുദവി, നജീബ് മാസ്റ്റര്‍, വി.കെ.റഫീഖ്, തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!