30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ‘അയല്‍ക്കൂട്ടം’ സംഘടിപ്പിച്ചു

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ‘അയല്‍ക്കൂട്ടം’ സംഘടിപ്പിച്ചു

0

 

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അകലാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ടം സംഘടിപ്പിച്ചു.അഞ്ചാംകല്ല് രാജാ ബീച്ച് റോഡിലുള്ള പടിക്കപറമ്പില്‍ ബഷീറിന്റെ വസതിയില്‍ വെച്ച് നടത്തിയ പരിപാടിയില്‍ തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ എം ഹൈദരലി ആമുഖ പ്രഭാഷണം നടത്തി. മുജീബ് മൗലവി കോടത്തൂര്‍ കുടുംബം എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. സെപ്റ്റംബര്‍ 20ന് തൃശ്ശൂരില്‍ ചരിത്ര സമ്മേളനം നടത്തും. അകലാട് യൂണിറ്റ് സെക്രട്ടറി റഫീഖ് , മണ്ഡലം പ്രസിഡണ്ട് പി എം ബാദുഷ, മണ്ഡലം ജോയിന്‍ സെക്രട്ടറി വി ഉസ്മാന്‍, വിസ്ഡം യൂത്ത്‌സ് മണ്ഡലം പ്രസിഡണ്ട് അഷറഫ്, വിസ്ഡം യൂത്ത്‌സ് യൂണിറ്റ് പ്രസിഡണ്ട് ഫിര്‍ദൗസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!