കെ.സി.ബി.സി. മദ്യലഹരി വിരുദ്ധ സമിതി തൃശൂര്‍ അതിരൂപത വടക്കന്‍ മേഖല സമ്മേളനം എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ നടന്നു.എരുമപ്പെട്ടി, വടക്കാഞ്ചേരി, വേലൂര്‍, ചേലക്കര ഫൊറോനകള്‍ ഉള്‍പ്പെടുന്ന സമ്മേളനം എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ വെച്ച് നടന്നു. മദ്യ ലഹരി വിരുദ്ധ സമിതി തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാദര്‍.ഡോ.ദേവസ്സി
പന്തല്ലൂ ക്കാരന്‍ ഉദ്ഘാടനം ചെയ്തു.ഫൊറോന പള്ളിവികാരി ഫാദര്‍ ജോഷി ആളൂര്‍ അധ്യ ക്ഷനായി.അതിരൂപത പ്രസിഡന്റ് സി.പി. ഡേവീസ് 29ാം വാര്‍ഷിക സമ്മേളനത്തെ കുറിച്ചുള്ള വിഷയാവതരണം നടത്തി.എരുമപ്പെട്ടി ഫൊറോന പ്രസിഡന്റ് ജോയ്‌സണ്‍ ഇരുമ്പന്‍, എരുമപ്പെട്ടി ഇടവക പ്രസിഡന്റ് സി.കെ.ജോര്‍ജ്, കുടുംബകൂട്ടായ്മ കേന്ദ്ര സമിതി എരുമപ്പെട്ടി ഫൊറോന പ്രസിഡന്റ് കെ.ടി.സിന്റോ,എരുമപ്പെട്ടി തിരുഹൃദയകോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിനീത മാത്യു, പോള്‍,ശ്രുതി ബെന്നി,റോബിന്‍ റാഫേല്‍,ജോണ്‍സണ്‍ കുന്നംപിള്ളി
തുടങ്ങിയവര്‍ സംസാരിച്ചു.ബി.വോക്. ടൂറിസം ഹോസ്പിറ്റാലിറ്റി മാനേജ് മെന്റ് കാലിറ്റ് യൂണിവേഴ്‌സിറ്റി പരീഷ യില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ സി.റ്റി.എമിലിനെ ചടങ്ങില്‍ ആദരിച്ചു.



