30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kechery നവമ സാഹിത്യോത്സവം ; ഒന്നാം ഘട്ട സമാപനം നടന്നു

നവമ സാഹിത്യോത്സവം ; ഒന്നാം ഘട്ട സമാപനം നടന്നു

7

 

സാഹിത്യത്തിലും സംസ്‌കാര നിര്‍മ്മിതിയിലും പുതുതലമുറ അത്ഭുതകരമായ മുന്നേറ്റങ്ങള്‍ കാഴ്ചവെക്കുന്നുണ്ടെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. നവമ സാഹിത്യോത്സവത്തിന്റെ ഒന്നാം ഘട്ട സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറയുടെ ഭാഷയും വിനിമയ രീതിയും മനസ്സിലാക്കാത്ത മുതിര്‍ന്നവരാണ് അവരെ മൊബൈലില്‍ മുഖം പൂഴ്ത്തിയിരിക്കുന്നവര്‍ എന്ന് ആക്ഷേപിക്കുന്നത്. ശാസ്ത്രബോധവും ഒരുമയും സമത്വചിന്തയും സാര്‍വദേശീയ മനസ്സുമുള്ള പുതുതലമുറയെയാണ് സാഹിത്യോത്സവങ്ങള്‍ വാര്‍ത്തെടുക്കുന്നത്. നവമണലൂരിന്റെ ഭാഗമായുള്ള നവമ സാഹിത്യോത്സവം പുതുതലമുറയില്‍ആത്മവിശ്വാസം വളര്‍ത്താന്‍ ലക്ഷ്യം വെച്ചു കൊണ്ടുള്ള മാതൃകാ പദ്ധതിയാണെന്നും ബെന്യാമിന്‍ പറഞ്ഞു. പ്രൊഫ.സി.എല്‍ ജോഷി അദ്ധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!