പുന്നയൂര്‍കുളം തൃപ്പറ്റ് രുദ്ര കലാ കായിക സാംസ്‌കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം നടത്തി. രുദ്ര നഗറില്‍ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ശാന്തി ഹോസ്പിറ്റല്‍ എം.ഡി ഡോക്ടര്‍ രാജേഷ് കൃഷ്ണന്‍ നിര്‍വഹിച്ചു. പുന്നയൂര്‍കുളം പഞ്ചായത്ത് മെമ്പര്‍മാരായ ധര്‍മ്മന്‍, സുഭാഷ് എന്നിവരും മുന്‍ മെമ്പര്‍മാരായ ഗീത ചന്ദ്രന്‍, ബിന്ദു ടീച്ചര്‍ എന്നിവരും പ്രദീപ് കുലവത്രയും പങ്കെടുത്തു.



