29.2 C
Kunnamkulam
Wednesday, September 16, 2026
Home CCTV Desk ‘2014ലെ വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം’; കേരളം സുപ്രീം കോടതിയില്‍

‘2014ലെ വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം’; കേരളം സുപ്രീം കോടതിയില്‍

27

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2014ലെ യുഡിഎഫ് സര്‍കാരിന്റെ കാലത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷയാണ് നല്‍കിയിരിക്കുന്നത്.കരാര്‍ റദ്ദാക്കലിലൂടെ കേരളത്തിന് ഭീമമായ നഷ്ടം ഉണ്ടാകുന്നവെന്ന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷയില്‍ പറയുന്നു. ഇത് വരെ ഉണ്ടായ നഷ്ടം 12570 കോടി രൂപയെന്നും അപേക്ഷയില്‍ അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഈ നടപടി സ്വീകരിച്ചത്. എന്നാല്‍ കരാര്‍ റദ്ദാക്കിയതുമൂലം കെഎസ്ഇബിക്ക് വലിയ സാമ്പത്തിക നഷ്ടവും ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്ന സ്ഥിതിയുണ്ടായതായും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

 

ADVERTISEMENT
error: Content is protected !!