നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മമ്മിയൂര്‍ ദേവസ്വം നല്‍കി വരുന്ന ചുമര്‍ ചിത്രാചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍ കുട്ടി നായര്‍ സ്മാരക പുരസ്‌കാരത്തിന് ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം മുന്‍ വേഷം ആശാന്‍ കെ.സുകുമാരനെ തെരഞ്ഞെടുത്തു. 15001 രൂപയും, ശില്പവും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ പത്തിന് നടരാജ മണ്ഡപത്തില്‍ നടക്കുന്ന നവരാത്രി ആഘോഷ ഉദ്ഘാടന വേദിയില്‍ പുരസ്‌കാരം സമ്മാനിക്കും. ആര്‍.പരമേശ്വരന്‍ , വി.പി.ഉണ്ണികൃഷ്ണന്‍ , സി.പി. ആനന്ദന്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണ്ണയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.



