29.2 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ എം.ഡി.എം.എ ഉള്‍പ്പടെയുളള ലഹരിവസ്തുക്കളുമായി യുവാവ് അറസ്റ്റില്‍

എരുമപ്പെട്ടിയില്‍ എം.ഡി.എം.എ ഉള്‍പ്പടെയുളള ലഹരിവസ്തുക്കളുമായി യുവാവ് അറസ്റ്റില്‍

72

എം.ഡി.എം.എ ഉള്‍പ്പടെയുളള ലഹരിവസ്തുക്കളുമായി കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ചൂണ്ടല്‍ കളരിക്കല്‍ വീട്ടില്‍ സജില്‍(24)ആണ് പോലീസ് പിടിയിലായത്.നിയന്ത്രണമില്ലാത്ത തരത്തില്‍ കാര്‍ ഓടിച്ച് പോകുന്നതായി നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് കാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്.വടക്കാഞ്ചേരി – കുന്നംകുളം സംസ്ഥാന പാതയില്‍ നിന്നും തിരിഞ്ഞ് മങ്ങാട് – അത്താണി റോഡിലേക്ക് കയറി ഓടിച്ച് പോയിരുന്ന കാര്‍ മങ്ങാട് പാടശേഖരത്തിന് സമീപം വെച്ച് ് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് സിറ്റിക്ക് ഡ്രഗ് ഇനത്തില്‍പ്പെട്ട 1 ഗ്രാം എം.ഡി.എം.എയും, 41 ഗ്രാം ഗഞ്ചാവും,3 ഗ്രാമോളം നൈട്രസെപാം ഗുളികയും കണ്ടെടുത്തു.ചെറുതുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.ശ്യാംകുമാര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
എരുമപ്പെട്ടി എസ്.ഐ. ആന്റോ ഫ്രാന്‍സീസ്, എ.എസ്.ഐമാരായ ഓമന,കമറുദ്ധീന്‍, സി.പി.ഒമാരായ വിഷ്ണുജിത്ത്,എല്‍ദോ,അഭീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

ADVERTISEMENT
error: Content is protected !!