28.9 C
Kunnamkulam
Thursday, September 17, 2026
Home Bureaus Punnayurkulam പള്ളിപ്പുറം മസ്ജിദുസ്സലാമില്‍ അഹ്‌മദിയ്യാ യുവജന–ബാലജന സംഘടനകളുടെ ജില്ലാ സംഗമം

പള്ളിപ്പുറം മസ്ജിദുസ്സലാമില്‍ അഹ്‌മദിയ്യാ യുവജന–ബാലജന സംഘടനകളുടെ ജില്ലാ സംഗമം

63

അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ യുവജന സംഘടനയായ മജിലിസ് ഖുദ്ധാമുല്‍ അഹ്‌മദിയ്യായുടെയും, ബാലജന സംഘടനയായ മജിലിസ് അത്ഫാലുല്‍ അഹ്‌മദിയ്യായുടെയും ജില്ലാ വാര്‍ഷിക സംഗമം പള്ളിപ്പുറം മസ്ജിദുസ്സലാമില്‍ സംഘടിപ്പിച്ചു.തൃശ്ശൂര്‍ പാലക്കാട് ജില്ലാ യുവജന സംഘടനാ പ്രസിഡണ്ട് ഡോക്ടര്‍ ആത്തിഫ് അഹ്‌മദ് അധ്യക്ഷത വഹിച്ച ജില്ലാ സംഗമത്തിന്റെ ഉദ്ഘാടനം അഖില കേരള അഹ്‌മദിയ്യാ യുവജന സംഘടനാ പ്രസിഡണ്ട് റോഷന്‍ അഹ്‌മദ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാതല വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി മുസ്ലിഹ് മുറിയക്കണ്ണി അവതരിപ്പിച്ചു.അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് അഷ്‌റഫ് ചാവക്കാട്, ജില്ലാ മുബല്ലിഗ് ഇന്‍ചാര്‍ജ് മൗലവി കമറുദ്ദീന്‍, പള്ളിപ്പുറം അഹ്‌മദിയ്യാ പ്രസിഡണ്ട് സൈദുട്ടി മാസ്റ്റര്‍, മൗലവി നൗഷാദ് അഹ്‌മദ്, എന്നിവര്‍ സംസാരിച്ചു. വിവിധ കായിക വൈജ്ഞാനിക മത്സരങ്ങളും, ചര്‍ച്ചകളും, ചോദ്യോത്തര സദസ്സുകളും സംഗമത്തിന്റെ ഭാഗമായി നടന്നു. വിജയികളായ കായിക വൈജ്ഞാനിക മത്സര വിജയികള്‍ക്ക് സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. ആളൂര്‍,ചാവക്കാട്, പള്ളിപ്പുറം, കാവശ്ശേരി, ചേലക്കര, കൊടുവായൂര്‍, പാലക്കാട്, മണ്ണാര്‍ക്കാട്, മുറിയക്കണ്ണി, തിരുവിഴാംകുന്ന്, അലനല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവജന – ബാലജന സംഘടന അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.

 

 

ADVERTISEMENT
error: Content is protected !!