28.9 C
Kunnamkulam
Thursday, September 17, 2026
Home Bureaus Kunnamkulam വിദ്യാരംഗം കലാസാഹിത്യ വേദി കുന്നംകുളം ഉപജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്കം

വിദ്യാരംഗം കലാസാഹിത്യ വേദി കുന്നംകുളം ഉപജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്കം

9

2026-27 അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കുന്നംകുളം ഉപജില്ലാതല പ്രവര്‍ത്തന ഉദ്ഘാടനവും ഏകദിന സാഹിത്യ ശില്‍പ്പശാലയും കുന്നംകുളം ജി. എം. ബി. എച്ച്. എസ്. എസ്സില്‍ സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി. ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ അമ്മു ദീപ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. തന്റെ സാഹിത്യ ലോകത്തിലേക്കുള്ള കടന്നുവരവിനെ കുറിച്ചും കവിതകളെ കുറിച്ചും വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു.കുന്നംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഹമ്മദ് മുബാറക് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കുന്നംകുളം ഉപജില്ലാ കണ്‍വീനര്‍ രജീന ടീച്ചര്‍, നഗരസഭാ കൗണ്‍സിലര്‍ ബീന ബാബു, എച്ച്. എം. ഫോറം കണ്‍വീനര്‍ റോബിന്‍ മാസ്റ്റര്‍, വിദ്യാരംഗം തൃശ്ശൂര്‍ ജില്ലാ പ്രതിനിധി രാഗേഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശേഷം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സാഹിത്യ ശില്പശാലയ്ക്ക് റിട്ടയേര്‍ഡ് അധ്യാപകരായ വി. എം. നാരായണന്‍ മാസ്റ്റര്‍, എം. വി. രാജന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!