പുന്നയൂര്‍ക്കുളം ആറ്റുപുറത്ത് പൊട്ടിയ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റ പണികള്‍ ആരംഭിച്ചു. കുടിവെള്ള പൈപ്പ് പട്ടി കുടിവെള്ളം പാഴാകുന്നതിനെകുറിച്ച് സിസിവി നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ആറ്റുപുറം ഇറക്കത്ത് മസ്ജിദിന് സമീപമാമ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുകയും റോഡ് തകരുകയും ചെയ്തത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സന്‍ തളികശ്ശേരി വാട്ടര്‍ അതോറിറ്റിയുമായി ബന്ധപെടുകയും ജീവനക്കാര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണി ആരംഭിക്കുകയും ചെയ്തു. ദിവസങ്ങളായി ഗ്രൗണ്ട് വാട്ടര്‍ പൈപ്പില്‍ നിന്ന് ശക്തമായി വെള്ളം പുറത്തേക്ക് ഒഴുകി ആയിരക്കണക്കിന് ലിറ്റര്‍ ശുദ്ധജലമാണ് പാഴായിക്കൊണ്ടിരുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ടാറിങ് ഇളകി റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും, ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറുകയും ചെയ്തിരുന്നു. പ്രദേശവാസികള്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് സി.സി.ടി.വി ഈ അദികൃതരുടെ ജനശ്രദ്ധയില്‍ കൊണ്ടുവന്നത്.ചാര്‍ച്ച പൂര്‍ണമായി പരിഹരിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനും, റോഡിലെ അപകടാവസ്ഥ ഒഴിവാക്കാനും അടിയന്തര നടപടി സ്വീകരിച്ചതില്‍ പ്രദേശവാസികളും യാത്രക്കാരും സന്തോഷം പ്രകടിപ്പിച്ചു. പണികള്‍ പുരോഗമിക്കുന്നത് വിലയിരുത്താന്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥലം സന്ദര്‍ശിച്ചു.



