റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനലിനും, മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ കഴിഞ്ഞ ദിവസം കേരള പോലീസ് നടത്തിയ വേട്ടക്കെതിരെ കേരള ജേര്‍ണലീസ്റ്റ്‌സ് യൂണിയന്‍ പാവറട്ടി – അന്തിക്കാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സി പി ഐ ജില്ലാ എകസിക്യൂട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ രാഗേഷ് കണിയാംപറമ്പില്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.കെ ജെ യു സംസ്ഥാന എകസികൂട്ടീവ് കമ്മറ്റി അംഗം ജോസ് വാവേലി അധ്യക്ഷനായി.
സി പി ഐ എം മണലൂര്‍ ഏരിയകമ്മറ്റി അംഗം ഏ.വി. ശ്രീവത്സന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ജെയു ജില്ലാ വൈസ് പ്രസിഡണ്ട് അബ്ബാസ് വീരാവുണ്ണി, കെ എസ് ശശീധരന്‍, സുബ്രന്‍ അന്തിക്കാട്, ടി എസ് സജീഷ് എന്നിവര്‍ സംസാരിച്ചു.



