32 C
Kunnamkulam
Saturday, September 19, 2026
Home Bureaus Punnayurkulam പുന്നയൂരിൽ എംഎൽഎയെ ഔദ്യോഗിക പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

പുന്നയൂരിൽ എംഎൽഎയെ ഔദ്യോഗിക പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം

15

പുന്നയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക പരിപാടിയില്‍ നിന്ന് സ്ഥലം എംഎല്‍എ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം, ഇതിനെതിരെ ജോയിന്റ് ഡയറക്ടര്‍ക്ക് പ്രതിപക്ഷ മെമ്പര്‍മാര്‍ പരാതി നല്‍കി.സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് 2026-27 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് സ്ഥലം എംഎല്‍എയെ ഒഴിവാക്കിയിട്ടുള്ളത്. പകരം പൊന്നാനി എംഎല്‍എയെ ആണ് പങ്കെടുപ്പിക്കുന്നത്.ഈ മാസം 25 ന് രാവിലെ 9.30 ന് ആര്‍ പി എം എം യു പി സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളില്‍ സ്ഥലം എംഎല്‍എമാര്‍ക്ക് മുഖ്യ പരിഗണന നല്‍കി പങ്കെടുപ്പിക്കണം എന്ന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനതകളില്ലാത്ത ഫണ്ട് അനുവദിച്ച എംഎല്‍എയാണ് എന്‍.കെ.അക്ബര്‍. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം 16 കോടി രൂപയാണ് പുന്നയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ വികസന പദ്ധതികള്‍ക്കായി അദ്ദേഹം അനുവദിച്ചത്. ഇത് പുന്നയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസന ചരിത്രത്തിലെ റെക്കോര്‍ഡ് സംഖ്യയാണ്. അത്തരമൊരു എംഎല്‍എയെ കേവലം രാഷ്ട്രീയമായി കണ്ടുകൊണ്ട് സര്‍ക്കാര്‍ പദ്ധതികളില്‍നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് അങ്ങേയറ്റത്തെ പ്രതിഷേധവുമാണന്നും പൊതുപരിപാടികളെ രാഷ്ട്രീയമായി കാണുന്ന ഭരണസമിതി നാടിന്റെ പുരോഗതിയെ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നും മെമ്പര്‍മാര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!