32 C
Kunnamkulam
Saturday, September 19, 2026
Home Bureaus Perumpilavu അതിഥി തൊഴിലാളികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണം നടത്തി

അതിഥി തൊഴിലാളികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണം നടത്തി

13

പഴഞ്ഞി കാട്ടാകാംപല്‍ പഞ്ചായത്തിലെ അയിനൂര്‍ മേഖലയില്‍ വിവിധ ക്യാമ്പുകളില്‍ താമസിച്ചുവരുന്ന അതിഥി തൊഴിലാളികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. ഇസാഫ് പ്രചോദന്‍, പഴഞ്ഞി പബ്ലിക് ലൈബ്രറി എന്നിവയുടെ നേതൃത്വത്തിലാണ് ഈ പരിപാടി നടത്തിയത്. ചൊവ്വന്നൂര്‍ ബ്ലോ ക്ക് പഞ്ചായത്ത് ക്ഷേമകാര്യാ സ്റ്റാന്‍ഡിങ് സമിതി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സന്ധ്യ സജിത്ത് ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് കെ ടി ഷാജന്‍ അധ്യക്ഷത വഹിച്ചു. കുന്നംകുളം എക്‌സ്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ശ്രീ. ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇസാഫ് കോഡിനേറ്റര്‍ ഷനോയ് കെ എം സ്ലൈടുകളുടെ സഹായ ത്തോടെ ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെ കുറിച്ച് വിശദമായി ക്ലാസ്സ് എടുത്തു.വായനശാല സെക്രട്ടറിവെമഷശ കെ ജോര്‍ജ് നന്ദി പറഞ്ഞു. പഴഞ്ഞി ക്രെസെന്റ് കോളേജില്‍ വെച്ച് നടന്ന പരിപാടിക്ക് ഇസാഫ് പ്രചോദന്‍ പ്രവര്‍ത്തകരായ ആന്റണി, ബിനു, വായനശാല പ്രവര്‍ത്തകരായ ജോമോന്‍ കെ ജോസ്,ബിബിത ഫിലോ,സാന്ദ്രമരിയ കെ എസ്, ഷാബിന്‍ കെ ഷാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!