31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kechery കേരള ലേബര്‍ മൂവ്‌മെന്റ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓണകിറ്റ് വിതരണം ചെയ്തു

കേരള ലേബര്‍ മൂവ്‌മെന്റ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓണകിറ്റ് വിതരണം ചെയ്തു

59

കേരള ലേബര്‍ മൂവ്‌മെന്റ് സംഘടനയുടെ എളവള്ളി യൂണിറ്റിന്റെ 31-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന കാരുണ്യ സ്പര്‍ശത്തിനോടനുബന്ധിച്ച് നൂറോളം നിര്‍ധന കുടുംബങ്ങളിലെ കിടപ്പു രോഗികള്‍ക്കും, വിധവകള്‍ക്കുമുള്ള ഓണകിറ്റ് വിതരണം ചെയ്തു.
എളവള്ളി ഇടവക വികാരി ഫാ. ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഓണക്കിറ്റ് വിതരണോദ്ഘാടനം
എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വ്വഹിച്ചു. കെ.എല്‍.എം. യൂണിറ്റ് പ്രസിഡണ്ട് സൈമണ്‍ വടുക്കൂട്ട് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!