കുന്നംകുളം ആര്‍ത്താറ്റ് പള്ളി പെരുന്നാളിന് കച്ചവടത്തിനെത്തിയ വ്യാപാരിക്ക് മര്‍ദ്ദനം. മിനി ലോറിയില്‍ മധുര പലഹാരങ്ങള്‍ വില്‍പ്പന നടത്തുന്ന കുന്നംകുളം വലിയങ്ങാടി സ്വദേശി രാജീവിനാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.
ആഘോഷങ്ങളെല്ലാം പള്ളിയിലെത്തി അവസാനിച്ചതിനുശേഷം തിരികെ പോവുകയായിരുന്ന ഒരു കൂട്ടം ആഘോഷ കമ്മിറ്റിക്കാരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് രാജീവ് പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് രാജീവ് പറഞ്ഞു.
ADVERTISEMENT