28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Perumpilavu പഴഞ്ഞി കോട്ടോല്‍ യെല്‍ദോ മാര്‍ ബസെലിയോസ് കുരിശുപള്ളി പെരുന്നാളിന് ഫാ.ജോണ്‍ ഐസക് കൊടിയേറ്റി.

പഴഞ്ഞി കോട്ടോല്‍ യെല്‍ദോ മാര്‍ ബസെലിയോസ് കുരിശുപള്ളി പെരുന്നാളിന് ഫാ.ജോണ്‍ ഐസക് കൊടിയേറ്റി.

പഴഞ്ഞി കോട്ടോല്‍ യെല്‍ദോ മാര്‍ ബസെലിയോസ് കുരിശുപള്ളി പെരുന്നാളിന് ഫാ.ജോണ്‍ ഐസക് കൊടിയേറ്റി. ഫാ.ആന്റണി പൗലോസ് സഹകാര്‍മികത്വം വഹിച്ചു. 21, 22 തിയതികളിലാണ് പെരുന്നാളാഘോഷം. ശനിയാഴ്ച്ച 7ന് സന്ധ്യാനമസ്‌കാരം. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം എന്നിവയുണ്ടാകും. രാത്രി ദേശക്കാരുടെ ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പും ഉണ്ടാകും. ഞായറാഴ്ച്ച 8ന് കുര്‍ബാന. ഉച്ചയോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പുകള്‍ വൈകിട്ടു സമാപിക്കും. 4.45ന് പ്രദക്ഷിണം, ആശീര്‍വാദം, പൊതുസദ്യ എന്നിവയുണ്ടാകും.20ന് മിനി പെരുന്നാളും ആഗോഷിക്കും.

ADVERTISEMENT
error: Content is protected !!