30.6 C
Kunnamkulam
Sunday, September 20, 2026
Home Bureaus Punnayurkulam തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കണം; സിഐടിയു മണലൂര്‍ കണ്‍വെന്‍ഷന്‍

തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കണം; സിഐടിയു മണലൂര്‍ കണ്‍വെന്‍ഷന്‍

10

തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്ന് സിഐടിയു മണലൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലേബര്‍ കോഡുകള്‍ വരുന്നത് വഴി തൊഴിലാളികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.മുല്ലശ്ശേരി തച്ചപ്പുള്ളി കുഞ്ഞുമോന്‍ നഗറില്‍ നടന്ന മണലൂര്‍ഏരിയ കണവെന്‍ഷന്‍ സിഐടിയു സംസ്ഥാന കമ്മറ്റി അംഗം എ സിയാവുദീന്‍ ഉദ്ഘാടനം ചെയ്തു. ടി. ഐ ചാക്കോ അദ്ധ്യക്ഷനായി സിഐടിയു കേന്ദ്ര വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളായ പി.കെ ഷാജന്‍, കെ.കെ പ്രസന്നകുമാരി, ജില്ലാ ഭാരവാഹികളായ സി.സുമേഷ്, കെ.വി ഷീബ, കെ.എസ് കെ ടിയു ജില്ല കമ്മറ്റി അംഗം പി.എ രമേശന്‍ , കര്‍ഷക സംഘം ജില്ല കമ്മറ്റി അംഗം എ.കെ ഹുസൈന്‍, സി.കെ വിജയന്‍, വി.ജി സുബ്രഹ്‌മണ്യന്‍, പി.ജി സുബിദാസ് , കെ.കെ ശശിധരന്‍, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി വി.ജി സുബ്രഹ്‌മണ്യന്‍ (പ്രസിഡണ്ട്)പി.ജി സുബിദാസ് (സെക്രട്ടറി) ടി. ഐ ചാക്കോ ( ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന 25 അംഗ ഏരിയാ കമ്മിറ്റിയെയും കണ്‍വെന്‍ഷനില്‍ തെരെഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!