29.5 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty പതിയാരം കരയോഗത്തിന്റെ വാർഷികവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു

പതിയാരം കരയോഗത്തിന്റെ വാർഷികവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു

27

മുരിങ്ങാത്തേരി പതിയാരം 5474ാം നമ്പര്‍ കരയോഗ വാര്‍ഷികവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടത്തി. കണ്ണാത്ത് ബാലകൃഷ്ണന്റെ വസതിയില്‍ നടത്തിയ യോഗം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് കെ പി രഘു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോക്ടര്‍മാരായ സംഗീത എസ് നായര്‍, ശ്രുതി എസ് നായര്‍, അഡ്വ. പി ആര്‍ ആതിര, കെ സി ശാരിക ടീച്ചര്‍, എസ് ഐ കെ രാഗേഷ് എന്നിവരെ ആദരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കക്കാട്ട് രാജന്‍, സെക്രട്ടറി കണ്ണാത്ത് ബാലകൃഷ്ണന്‍ തുടങ്ങി അംഗങ്ങളേയും തിരഞ്ഞെടുത്തു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.

 

ADVERTISEMENT
error: Content is protected !!