മനുഷ്യസ്‌നേഹവും സമത്വവുമാണ് ശ്രീനാരായണ ഗുരുദേവന്റെ സന്ദേശത്തിന്റെ കാതലെന്ന് കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ പറഞ്ഞു. 99 മത് ശ്രീനാരായണ ഗുരു സമാധി ദിനത്തോടനുബന്ധിച്ച് പഴഞ്ഞി ചെറുതുരുത്തി തുപ്പേശ്വര മഹാക്ഷേത്രാങ്കണത്തോട് ചേര്‍ന്ന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് സുധാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗുരു പ്രഭാവ ആശ്രമം സെക്രട്ടറി അമേയാനന്ദ സ്വാമികള്‍, തൃശ്ശൂര്‍ ജില്ലാ മാതൃവേദി വൈസ് പ്രസിഡന്റ് വസന്തകുമാരി, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാഖ്, വാര്‍ഡ് മെമ്പര്‍ പി പി അഖില്‍, സജീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് അന്നദാനവുമുണ്ടായിരുന്നു.



