സിസിടിവി തിരുവോണ സമ്മാനോത്സവം 2026 നറുക്കെടുപ്പ്: ഒന്നാം സമ്മാനം പി ഗായത്രിക്ക് (ഓപ്പറേറ്റര്‍ – ടിവി ഡേവിസ് കൂനംമൂച്ചി).
റഫ്രിജറേറ്റര്‍ ആണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. കുന്നംകുളം സിസിടിവി ടവറില്‍ നടന്ന ചടങ്ങില്‍ കുന്നംകുളം നഗരസഭാ വൈസ് ചെയര്‍മാന്‍ പി ജി ജയപ്രകാശ് ഉദ്ഘാടനവും ആദ്യ നറുക്കെടുപ്പും നിര്‍വഹിച്ചു. സി റെജുവാണ് രണ്ടാം സമ്മാനമായ വാഷിങ് മെഷീന് അര്‍ഹത നേടിയത് ( ഓപ്പറേറ്റര്‍ – പിസി സന്തോഷ് പഴഞ്ഞി.) അബ്്ദുള്‍ ഖാദറിനാണ് മൂന്നാം സമ്മാനമായ എല്‍ഇഡി ടിവി (ഓപ്പറേറ്റര്‍ – എവി രവി വട്ടംപാടം)
പ്രത്യേക കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് നറുക്കെടുപ്പ് നടത്തിയത്. കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ സോണി ഷാജി മുഖ്യാതിഥിയായി. സിസിടിവി എംഡി കെസി ജോണ്‍സണ്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മറ്റു ഡയറക്ടര്‍മാര്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍, സിസിടിവി സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.



