വേലൂര്‍ ഗവ. രാജാ സര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. പ്രിന്‍സിപ്പല്‍ കവിത ടീച്ചര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഒപ്‌റ്റോമെട്രിസ്റ്റ് ഡോ. നവാഫ് ബോധവത്കരണ ക്ലാസ് നയിച്ചു. പ്രോഗ്രാം ഓഫീസര്‍ അരുണിമ ടീച്ചര്‍ സംസാരിച്ചു. കണ്ണ് പരിശോധനക്ക് പുറമേ രക്തസമ്മര്‍ദ്ദ, പ്രമേഹ പരിശോധനയും സൗജന്യമായി നടത്തി. കണ്ണ് പരിശോധനക്ക് ശേഷം കണ്ണട നിര്‍ദേശിക്കുന്നവര്‍ക്ക് മിതമായ നിരക്കില്‍ കണ്ണടയും ലഭ്യമാക്കിയിരുന്നു.



