28.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Chavakkad പ്രോട്ടോകോള്‍ ലംഘനത്തിന് സ്റ്റോപ്പ് ലെറ്റര്‍ നല്‍കി ജില്ലാ കളക്ടറുടെ ഇടപെടല്‍

പ്രോട്ടോകോള്‍ ലംഘനത്തിന് സ്റ്റോപ്പ് ലെറ്റര്‍ നല്‍കി ജില്ലാ കളക്ടറുടെ ഇടപെടല്‍

18

 

വെള്ളിയാഴ്ച എടക്കഴിയൂര്‍ ആര്‍.പി.എം.എം.യു.പി. സ്‌കൂളില്‍ നടക്കുന്ന കുട്ടികളുടെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സ്ഥലം എം.എല്‍.എയെ ഒഴിവാക്കിയത് സംബന്ധിച്ച പരാതികളെ തുടര്‍ന്നാണ് കളക്ടര്‍ ഇടപെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്. 25-ാം തിയ്യതി എടക്കഴിയൂര്‍ ആര്‍.പി.എം.എം.യു.പി. സ്‌കൂളില്‍ നടക്കാനിരിക്കുന്ന കുട്ടികളുടെ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സ്ഥലം എംഎല്‍എ ഒഴിവാക്കി പൊന്നാനി എംഎല്‍എയെ പങ്കെടുപ്പിക്കാനായിരുന്നു നീക്കം. ഇതിനെതിരെ പുന്നയൂര്‍ പഞ്ചായത്തിലെ പ്രതിപക്ഷ മെമ്പര്‍മാര്‍ ജോയിന്‍ ഡയറക്ടര്‍ക്കും, എന്‍.കെ. അക്ബര്‍ എംഎല്‍എ ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് കളക്ടറുടെ ഓഫീസില്‍ നിന്ന് ജോയിന്റ് ഡയറക്ടര്‍ക്ക് അറിയിപ്പ് ലഭിച്ചത്.

ADVERTISEMENT
error: Content is protected !!