30.7 C
Kunnamkulam
Thursday, September 24, 2026
Home Bureaus Perumpilavu സാമൂഹിക സന്ദേശവുമായി മരത്തംകോട് എൻഎസ്എസ് വിദ്യാർഥികളുടെ ‘തിരിച്ചറിവ്’

സാമൂഹിക സന്ദേശവുമായി മരത്തംകോട് എൻഎസ്എസ് വിദ്യാർഥികളുടെ ‘തിരിച്ചറിവ്’

24

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഒരുക്കിയ ഹ്രസ്വചിത്രം തിരിച്ചറിവ് ശ്രദ്ധേയമാകുന്നു. മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റാണ് വിദ്യാര്‍ഥികളില്‍ സാമൂഹിക അവബോധവും ഉത്തരവാദിത്വബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ  ഹ്രസ്വചിത്രം ഒരുക്കിയത്.മുന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ രേഷ്മ പടിക്കവളപ്പില്‍ ആണ് ചിത്രത്തിന്റെ ആശയം ഒരുക്കിയത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എന്‍.എ. വീനിത നിര്‍വഹിച്ചു.വിദ്യാര്‍ഥികളായ ഹരിത, ആന്‍ മരിയ, ഏയ്ഞ്ചല്‍ മരിയ, ആന്‍മേരി, ജനോവ, ശിവന്യ, മുഹമ്മദ് ഫെബിന്‍, സാവിയോണ്‍, ആദിത്യ കൃഷ്ണ, ഗോഡ്വിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകതയും വിദ്യാര്‍ഥികളുടെ അഭിനയമാണ്. വിദ്യാര്‍ഥികള്‍ തന്നെയാണ് സ്‌കൂള്‍ അധികൃതരുടെയും മാതാപിതാക്കളുടെയും വേഷങ്ങള്‍ ഉള്‍പ്പെടെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സ്വാഭാവികമായ അഭിനയവും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ മികവും ശ്രദ്ധേയമായി.വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള സാമൂഹിക വിഷയത്തെ ലളിതമായും ശക്തമായും അവതരിപ്പിക്കുന്നതാണ് ‘തിരിച്ചറിവ്’. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി സ്മിതയുടെ പിന്തുണയോടെയാണ് ചിത്രത്തിന്റെ നിര്‍മാണവും ചിത്രീകരണവും പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും വേദിയൊരുക്കുന്നതായി ‘തിരിച്ചറിവ്’ മാറി.

ADVERTISEMENT
error: Content is protected !!