30.7 C
Kunnamkulam
Thursday, September 24, 2026
Home Bureaus Punnayurkulam തൃശൂര്‍ എസ്എസ്എഫ് ഇസ്സ കോഡ് ജില്ലാ റാലി സെപ്റ്റംബര്‍ 27 ഞായറാഴ്ച

തൃശൂര്‍ എസ്എസ്എഫ് ഇസ്സ കോഡ് ജില്ലാ റാലി സെപ്റ്റംബര്‍ 27 ഞായറാഴ്ച

6

എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്സ കോഡ് ജില്ലാ റാലി സെപ്റ്റംബര്‍ 27 ഞായറാഴ്ച പെരുമ്പിലാവില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കൂരിയാട് വാദി ഹറമൈനില്‍ ജനുവരി 28 മുതല്‍ 31 വരെ നടക്കുന്ന സമസ്ത സെന്റിനറി കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് റാലി സംഘടിപ്പിക്കുന്നത്. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നിന് കല്ലുംപുറത്ത് നിന്ന് ആരംഭിക്കുന്ന റാലി പെരുമ്പിലാവ് സെന്ററില്‍ സമാപിക്കും. കേരള മുസ്ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസല്‍ തങ്ങള്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്യും.ജില്ലയിലെ 47 സെക്ടറുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 1500 ഇസ്സ കോഡ് അംഗങ്ങള്‍ റാലിയില്‍ അണിനിരക്കും.സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ റാലിയില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സുന്നി യുവജന സംഘം തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ബഷീര്‍ അഷ്‌റഫി, എസ്.ജെ. എം, എസ്,എം.എ നേതാക്കള്‍ സംബന്ധിക്കും സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ റാലി മനുഷ്യന്‍, വിദ്യാര്‍ത്ഥിത്വം, സാമൂഹികത, രാഷ്ട്രസങ്കല്‍പം തുടങ്ങിയ ആശയങ്ങളെ പ്രകാശിപ്പിക്കുന്ന ആശയ
സഞ്ചാരമായാണ് സംഘടിപ്പിക്കുന്നത്.റാലിയുടെ സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത്, സുന്നിയുവജന സംഘം എന്നിവയുടെ ജില്ലാ, സര്‍ക്കിള്‍, സോണ്‍ ഭാരവാഹികള്‍ റാലിയെ അഭിവാദ്യം ചെയ്യും.റാലിയുടെ ഭാഗമായി ജില്ലയിലെ സെക്ടര്‍, ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജലയാത്ര, ഭാരവാഹി പ്രകടനം, സെക്ടര്‍ ഇസ്സ റാലി എന്നിവയും സംഘടിപ്പിക്കും. റാലിക്ക് മുന്നോടിയായി 47 സെക്ടര്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന ഫ്‌ലാഗ് ഓഫുകള്‍ക്ക് സര്‍ക്കിള്‍, സോണ്‍ നേതാക്കള്‍ നേതൃത്വം നല്‍കും.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി ഖാദിരി, ജനറല്‍ സെക്രട്ടറി കെ. എം. അനസ്, ഇസ്സ കോഡ് ജില്ലാ ചീഫ് സുഫിയാന്‍ കെ. ആര്‍. എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കും. ഭാരവാഹികളായ അബുതാഹിര്‍, മുഹമ്മദ് ഷിബിലി അദനി, നിസാര്‍ മാസ്റ്റര്‍, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!