30.7 C
Kunnamkulam
Thursday, September 24, 2026
Home Bureaus Kunnamkulam ചൊവ്വന്നൂരിൽ 11-ാമത് ദേശീയ ആയുർവേദ ദിനാചരണത്തിന് തുടക്കം

ചൊവ്വന്നൂരിൽ 11-ാമത് ദേശീയ ആയുർവേദ ദിനാചരണത്തിന് തുടക്കം

29

കേരള സര്‍ക്കാര്‍ ഭാരതീയ ചികിത്സാ വകുപ്പും ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് & വെല്‍നെസ്സ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന് തുടക്കമായി. ആരോഗ്യകരമായ നാളെയ്ക്കായി ആയുര്‍വേദം എന്ന പ്രമേയത്തിലാണ് ദിനാചരണ പരിപാടികള്‍ നടക്കുന്നത്.
ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എം. നിധീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സി ജിഷ അധ്യക്ഷത വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ജീവിതശൈലി രോഗ നിര്‍ണ്ണയ സ്‌ക്രീനിംഗും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍ ഡോ. ശാലിനി എസ് നയിച്ച ആയുര്‍വേദ ദിന ബോധവല്‍ക്കരണ ക്ലാസെടുത്തു. വെള്ളറക്കാട് നിസര്‍ഗ്ഗ ജീനോമിക് വെല്‍നെസ്സ് ക്ലിനിക്കിലെ നാച്ചുറോപ്പതി ഫിസിഷ്യന്‍ ഡോ. വി. വിദ്യ സുഭോജനം – ഹെല്‍ത്തി ഡയറ്റ് ബോധവല്‍ക്കരണ ക്ലാസെടുത്തു. ആയുര്‍വേദ പാചക രീതികളും നൂതന ആശയങ്ങളും ഉള്‍പ്പെടുത്തി ആരോഗ്യ പാചക മത്സരവും ഒരുക്കിയിട്ടുണ്ട്.യോഗത്തില്‍ വൈസ് പ്രസിഡന്റ് സബീറ്റ വര്‍ഗ്ഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാന്‍ പി.വി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഷഫീദ്, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ഹിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!