27.7 C
Kunnamkulam
Friday, September 25, 2026
Home Bureaus Kechery വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് സ്‌കൂളില്‍ ഇന്റര്‍ ഹൗസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് സ്‌കൂളില്‍ ഇന്റര്‍ ഹൗസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം

42

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇന്റര്‍ ഹൗസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി.ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ബഥനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. സ്‌കറിയ ഓ.ഐ.സി നിര്‍വഹിച്ചു. ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാംദാസ് മാസ്റ്റര്‍ കിക്കോഫ് നടത്തി. വിദ്യാര്‍ത്ഥികളില്‍ കായികമികവിനൊപ്പം ടീംവര്‍ക്ക്, സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ്, ആത്മവിശ്വാസം, സഹകരണ മനോഭാവം എന്നിവ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രിന്‍സിപ്പല്‍ സി.ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി എന്നിവര്‍ സംസാരിച്ചു. വിവിധ ഹൗസുകളിലെ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ മത്സരത്തില്‍ പങ്കെടുത്തു. കായികാധ്യാപകരായ സനൂപ് സാമുവല്‍, പി.ഡി ഷാന്റി എന്നിവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!