29.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Erumapetty തളി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് എന്‍.ഡി.എ വികസന രേഖ പ്രകാശനം നടന്നു

തളി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് എന്‍.ഡി.എ വികസന രേഖ പ്രകാശനം നടന്നു

7

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എന്‍.ഡി.എയുടെ വികസന രേഖ പ്രകാശനം നടന്നു.ജില്ല പ്രസിഡന്റ് അഡ്വ നിവേദിത സുബ്രഹ്‌മണ്യന്‍ വികസന രേഖയുടെ ആദ്യപകര്‍പ്പ് അരവിന്ദാക്ഷന്‍ പൊന്നുവീട്ടിലിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ഇന്‍ ചാര്‍ജ് വിപിന്‍ കൂടിയേടത്ത് അധ്യക്ഷത വഹിച്ചു. തളി ഡിവിഷനിലെ ജനങ്ങളെ ഇടത് വലത് മുന്നണികളുടെ കൈ കോര്‍ക്കലിന്റെ ഭാഗമായി ഒരു ഉപതിരഞ്ഞെടുപ്പിലേക്ക് മനപ്പൂര്‍വ്വം തള്ളിയിട്ടു എന്ന് ജില്ലാ പ്രസിഡന്റ് നിവേദിത സുബ്രമണ്യന്‍ പറഞ്ഞു.ജില്ല നേതാക്കളായ സുഭാഷ് ആദൂര്‍, നിത്യാസാഗര്‍ , വി.സി ഷാജി, ചെറുതുരുത്തി മണ്ഡലം പ്രസിഡന്റ് എം.എ രാജു , ജില്ലാ കമ്മറ്റി അംഗങ്ങായ മോഹനന്‍ കാടാമ്പുഴ ,പി.ആര്‍ മോഹനന്‍, പഞ്ചായത്ത് സെക്രട്ടറി അനീഷ് കുമാര്‍ , ജിത്തു തയ്യൂര്‍,ബാലകൃഷ്ണന്‍
എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!