സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘തൂഫാന്‍’ ഗ്രാമപഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ആലോചനായോഗം ചേര്‍ന്നു.പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഈ മാസം 28 ന് ഗ്രാമപഞ്ചായത്ത് തലത്തില്‍ വിപുലമായ കതൂഫാന്‍ സമ്മേളനം സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. നിധീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സെബേറ്റ വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.കുന്നംകുളം സബ് ഇന്‍സ്പെക്ടര്‍ ലോഫി രാജ്, എക്സൈസ് ഉദ്യോഗസ്ഥന്‍ റാഫി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേന്ദ്രന്‍ കെ. പി., ജിഷ അനില്‍, ഷഹീദ്, നീതു, ഷഹാര്‍ബന്‍, ശാമില ലിസി ജോയ് തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.



