30 C
Kunnamkulam
Friday, September 25, 2026
Home Bureaus Perumpilavu കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്താൻ ചീരത്തോട്ടം; ആദ്യ വിളവെടുപ്പ് നടത്തി

കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്താൻ ചീരത്തോട്ടം; ആദ്യ വിളവെടുപ്പ് നടത്തി

6

കുട്ടികളില്‍ കൃഷിയോടും പ്രകൃതിയോടും താല്‍പര്യം വളര്‍ത്തുന്നതിനും പോഷകാഹാരത്തിന്റെ പ്രാധാന്യം പരിചയപ്പെടുത്തുന്നതിനുമായി അങ്കണവാടി മുറ്റത്ത് ഒരുക്കിയ പച്ചക്കറി കൃഷിയിലെ ചുവന്ന ചീരയുടെ പഞ്ചായത്ത് തല ആദ്യ വിളവെടുപ്പിന്റെ ഉദ്ഘാടനം കാട്ടാക്കമ്പല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാര്‍ഡ് മെമ്പര്‍ കൂടിയായ കെ ജയശങ്കര്‍ പഴഞ്ഞി ഈസ്റ്റ് പതിനൊന്നാം വാര്‍ഡിലെ ഉല്ലാസ് അംഗനവാടിയില്‍ വെച്ച് നിര്‍വഹിച്ചു.അങ്കണവാടി പ്രവര്‍ത്തകരുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ പരിപാലിച്ച ചീരത്തോട്ടമാണ് വിളവ് സമ്മാനിച്ചത്.ചടങ്ങില്‍ അംഗനവാടി ടീച്ചര്‍ എം എം മേഴ്‌സി ഹെല്‍പ്പര്‍ സിന്ധു രക്ഷിതാക്കളായ പവിത്ര ശ്രീജേഷ്,ഭവിഷ,അപര്‍ണസുരേഷ്,ജോസ്ത,റിന്‍സി,തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

ADVERTISEMENT
error: Content is protected !!