പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന ആഘോഷങ്ങളോടനുബന്ധിച്ച് ‘ സേവാ സേതു അഭിയാന്‍ ‘ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളുടെ ഹെല്‍പ്പ് ഡെസ്‌ക് കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ചു. ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു . ബിജെപി കുന്നംകുളം മുനിസിപ്പല്‍ സൗത്ത് കമ്മറ്റി ഏരിയാ പ്രസിഡന്റ് രഞ്ജിത്ത് സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു. കുന്നംകുളം മണ്ഡലം സെക്രട്ടറി സോമി രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷൈനി കാര്‍ത്തികേയന്‍, ഏരിയാ കമ്മിറ്റി ഭാരവാഹികളായ വിനീഷ് സ്രാമ്പിക്കല്‍, ശ്രീഷ്മ അബിന്‍ദാസ്, സജീവ് കുട്ടന്‍, മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.നോര്‍ത്ത് കമ്മറ്റി ഏരിയാ പ്രസിഡന്റ് പി.പി പ്രനീഷ് സ്വാഗതവും ജന സെക്രട്ടറി യദുകൃഷ്ണ പി ആര്‍ നന്ദിയും പറഞ്ഞു.



