29.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Erumapetty തളി ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാര്‍ഥി രവീന്ദ്രന്‍ തിച്ചൂരിന് വോട്ടഭ്യര്‍ത്ഥിച്ച് മന്ത്രി ഒ.ജെ. ജനീഷ്

തളി ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാര്‍ഥി രവീന്ദ്രന്‍ തിച്ചൂരിന് വോട്ടഭ്യര്‍ത്ഥിച്ച് മന്ത്രി ഒ.ജെ. ജനീഷ്

14

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രവീന്ദ്രന്‍ തിച്ചൂരിന് വോട്ടഭ്യര്‍ത്ഥിച്ച് യുവജനക്ഷേമ കായിക രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നടുവട്ടം സെന്ററില്‍ പര്യടനം നടത്തി . നടുവട്ടത്തെ അറവു മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളിലെ ബുന്ദിമുട്ടുകളും അതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും പ്രദേശവാസികള്‍ മന്ത്രിയുമായി പങ്ക് വെച്ചു. സ്ഥാനാര്‍ത്ഥി രവീന്ദ്രന്‍ തിയ്യൂരും വാര്‍ഡ് മെമ്പര്‍ എം.കെ സറീനയും ചേര്‍ന്ന് മാലിന്യ പ്രശ്‌നം പരിഹരിക്കാനുള്ള നിവേദനം മന്ത്രിയ്ക്ക് കൈമാറി. തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി വിന്‍സെന്റ്, വള്ളത്തോള്‍ നഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി. ഐ ഷാനവാസ്, മണ്ഡലം പ്രസിഡന്റ് എ.എ മുസ്തഫ, വൈശാഖ് നാരായണ സ്വാമി, മുസ്തഫ തലശ്ശേരി, ഡി.സി.സി സെക്രട്ടറി നാരായണന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

ADVERTISEMENT
error: Content is protected !!