29.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Kechery മഴുവഞ്ചേരി ഭാരതീയ വിദ്യാ വിഹാര്‍ സ്‌കൂളില്‍ നമാമി ഭാരതം സംഘടിപ്പിച്ചു.

മഴുവഞ്ചേരി ഭാരതീയ വിദ്യാ വിഹാര്‍ സ്‌കൂളില്‍ നമാമി ഭാരതം സംഘടിപ്പിച്ചു.

40

മഴുവഞ്ചേരി ഭാരതീയ വിദ്യാ വിഹാര്‍ സ്‌കൂളില്‍ നമാമി ഭാരതം സംഘടിപ്പിച്ചു. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വിദ്യാഭാരതി അഖില ഭാരതീയ ശിക്ഷാ സംസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, മഴുവഞ്ചേരി ഭാരതീയ വിദ്യാ വിഹാര്‍ സ്‌കൂളില്‍ നമാമി ഭാരതം സംഘടിപ്പിച്ചു. രാവിലെ 10.30 ന് നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും, പ്രമുഖ വ്യക്തികളും പങ്കെടുത്തു. സമിതി അധ്യക്ഷന്‍ ഡോ. സുരേന്ദ്രനാഥ കൈമള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഷാജി വരവൂര്‍ സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം. എസ്. സുജ ഡോ. സമ്പദാനന്ദ മിശ്ര, പ്രൊഫ. അനുശ്രീ. എസ്. എല്‍, ഹരീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. സമൂഹ വന്ദേമാതരം ആലാപനത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!