കുന്നംകുളം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ‘ധ്വനി 2026’ എന്ന പേരില്‍ കലോത്സവത്തിന് തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലല്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സോണി ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ടി.എ.പ്രേമരാജന്‍, വൈസ് പ്രസിഡന്റ് ജോജി ജോണ്‍, എസ്.എം.സി ചെയര്‍മാന്‍ എം ഡി രാജീവ്, പി.ടി.എ എന്നിവര്‍ സംസാരിച്ചു. അധ്യാപക പ്രതിനിധികളായ മിന ജോര്‍ജ്ജ്, ഡോ.പ്രിന്‍സി എ. തറയില്‍, സ്റ്റാഫ് സെക്രട്ടറിയും ഹൈസ്‌കൂള്‍ വിഭാഗം കലോത്സവ കണ്‍വീനറുമായ ജോഷി വി.കെ, യു.പി. അധ്യാപിക സീന കെ.കെ, ഹയര്‍സെക്കന്ററി കണ്‍വീനര്‍ ഷൈഖ എന്‍.എം, കണ്‍വീനര്‍ റെയ് ടി.സി, സ്‌കൂള്‍ ലീഡര്‍ കുമാരി ഒളിവിയ സി. ജിജു എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്യാം വി.ബി സ്വാഗതവും, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് മഞ്ജുള കെ.കെ നന്ദിയും പറഞ്ഞു.



