29.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം അന്‍സാര്‍ കോളേജില്‍ അടിയന്തര ജീവന്‍ രക്ഷാ പരിശീലനം സംഘടിപ്പിച്ചു

പുന്നയൂര്‍ക്കുളം അന്‍സാര്‍ കോളേജില്‍ അടിയന്തര ജീവന്‍ രക്ഷാ പരിശീലനം സംഘടിപ്പിച്ചു

7

പുന്നയൂര്‍ക്കുളം അന്‍സാര്‍ കോളേജില്‍ പുന്നയൂര്‍ക്കുളം പി.എച്ച്.സി., മെക്ക് സെവന്‍, ജനമൈത്രി പോലീസ് എന്നിവയുടെ സഹകരണത്തോടെ അടിയന്തര ജീവന്‍ രക്ഷാ പരിശീലനവും സി.പി.ആര്‍. പരിശീലനവും സംഘടിപ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.പി. മുനീര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വാക്കറ്റ് കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ചാവക്കാട് സി.ഐ. രമേഷ് എം.കെ. മുഖ്യാതിഥിയായി. വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ.ശരത് സോമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അബൂബക്കര്‍ കുന്നകാട്ടയില്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് അംഗം നദീറ ഷെരീഫ്, അന്‍സാര്‍ കോളേജ് പ്രിന്‍സിപ്പല്‍ ജംഷീന കെ. റസിയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സക്കറിയാ കുന്നച്ചാംവീട്ടില്‍ അധ്യക്ഷത വഹിച്ചു. നാസിമുദ്ധീന്‍ സ്വാഗതവും, അബൂബക്കര്‍ അണ്ടത്തോട് നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!