27.7 C
Kunnamkulam
Friday, September 25, 2026
Home Bureaus Guruvayur തൊഴിയൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിള്‍ എന്‍.എസ്.എസ്. ദിനാചാരണം നടന്നു

തൊഴിയൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിള്‍ എന്‍.എസ്.എസ്. ദിനാചാരണം നടന്നു

18

തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്‌കൂളിള്‍ എന്‍.എസ്.എസ്.ദിനചാരണവും, തൂഫാന്‍ കമാന്‍ഡോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും നടന്നു. പ്രിന്‍സിപ്പല്‍ കെ.എസ്. ദിവ്യ എന്‍.എസ്.എസ്. പതാക ഉയര്‍ത്തി. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് നൗഫല്‍ തൂഫാന്‍ കമന്‍ഡോ പ്രഖ്യാപനം നടത്തി. എന്‍.എസ്.എസ്. ലീഡര്‍ സി.ബി.അന്‍സ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് അഞ്ഞൂര്‍ സെന്ററില്‍ വൊളന്റീയര്‍മാരുടെ നേതൃത്വത്തില്‍ തൂഫാന്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശവുമായുള്ള സ്റ്റിക്കറുകള്‍ വ്യാപാരസ്ഥാപനങ്ങളിലും, വാഹനങ്ങളിലും പതിപ്പിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കെ.കെ.ലീഷ്മ ലീഡര്‍മാരായ ആദിദേവ്, ബിറ്റ്‌സണ്‍ ബിനു, ആവണി എന്നിവര്‍ നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!