കോര്‍പ്പറേഷനുകളിലെയും നഗരസഭകളിലെയും വാര്‍ഡുകള്‍ വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍, ആവശ്യമായ തൊഴിലാളികളെ നിയമിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് തൃശ്ശൂര്‍ ജില്ല മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൃശ്ശൂര്‍ അഴിക്കോടന്‍ സ്മാരക മന്ദിരത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സിഐടിയു ജില്ലാ സെക്രട്ടറി ടി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ല പ്രസിഡണ്ട് പി. ജി സുബിദാസ് അദ്ധ്യക്ഷനായി. യൂണിയന്‍ ജില്ല സെക്രട്ടറി എം.കെ സുനില്‍, ട്രഷറര്‍ കെ.ജി സന്ധ്യ, സംസ്ഥാന കമ്മറ്റി അംഗം പി.എല്‍ സുബ്രഹ്‌മണ്യന്‍, ജില്ലാ ഭാരവാഹികളായ ഉണ്ണി വാറനാട്ട്, എം.ബി സന്തോഷ്, കെ.എസ് സെന്തില്‍ കുമാര്‍, ജെറിന്‍ മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ക്കെതിരെ സിഐടിയു ഡിസംബറില്‍ സംഘടിപ്പിക്കുന്ന പാര്‍ലിമെന്റ് മാര്‍ച്ചില്‍ തൊഴിലാളികളെ പങ്കെടുപ്പിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.



