മദ്യപിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് – പാവറട്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ പാടൂകാട് പുതുവത്ത് വീട്ടില്‍ രാജേഷ്, കണ്ടക്ടര്‍ ഒളരി കോഴിപ്പറമ്പില്‍ വീട്ടില്‍ സന്ദീപ് എന്നിവരാണ് പിടിയിലായത്. ചാവക്കാട് പാവറട്ടി പാതയില്‍ ബസ് സര്‍വീസ് നടത്തുന്നതിനിടെയാണ് സംഭവം. ബസിന്റെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരും വഴിയാത്രക്കാരും വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് പോലീസ് സംഘം വാഹനം തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഡ്രൈവറും കണ്ടക്ടറും കടുത്ത മദ്യലഹരിയിലാണെന്ന് വ്യക്തമായി. യാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കും. റൂട്ടുകളില്‍ പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.


